കുമരകം : ബാല്യകാല സൗഹൃദ്ദം 42 വർഷങ്ങളായി തുടർന്ന് പോരുന്ന അസുലഭ ഒത്തുചേരലായ ഫ്രണ്ട്സ് സൗഹൃദ്ദ കൂട്ടായ്മ ആതുര സഹായനിധി സമാഹരണത്തിനായി തിരുവോണ സദ്യയൊരുക്കുന്നു . കുമരകത്തേയും പരിസര പ്രദേശങ്ങളിലേയും നിർധനരായ രോഗികൾക്ക് ചികിൽസാസഹായമെത്തിച്ചും , വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയും ഫ്രണ്ട്സ് സൗഹൃദ്ദ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ശ്രദ്ധ നേടി .
രണ്ട് തരം പായസം ഉൾപ്പെടെ 23 വിഭവങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം റീയൂസ്ഡ് പായ്ക്കിങ്ങിൽ സദ്യ ലഭ്യമാണ് . 5 പേർക്ക് ഉള്ള സദ്യാ പായ്ക്കറ്റുകൾക്ക് ₹ 1850 /- യാണ് . ഹോം ഡെലിവറി ആവശ്യമുള്ളവർക്ക് ₹100/- അധികമായി അടക്കണം . രക്ഷിതാക്കൾക്കും , കുടുംബാംഗങ്ങൾക്കും ഒപ്പം ഓണസദ്യ ഉണ്ണാൻ സാധിക്കാത്തവർക്ക് ഗിഫ്റ്റ് ആയി ഓണസദ്യ വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിട്ടുണ്ട് . ഓണ സദ്യ ആവശ്യമുള്ളവർ 24 ആഗസ്റ്റ് 2026 ,5 PM ന് മുമ്പ് ഓർഡർ ബുക്ക് ചെയ്യേണ്ടതാണ് . ഓർഡർ ബുക്ക് ചെയ്യുന്നതിനായി
9349803075 , 9447569984 , 9497217731
എന്നീ നമ്പരുകളിൽ വിളിക്കുക .






