വൈക്കം :സീനിയർ ചേംബർ ഇൻ്റർനാഷണൽ വൈക്കം റീജിയൻ്റെ ആഭിമുഖ്യത്തിൽ ഓണാ ഘോഷവും കുടുംബ സംഗമവും നടത്തി. പ്രസിഡൻ്റ് അഡ്വ. എം. പി. മുരളിധരൻ്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആഘോഷ പരിപാടി മുൻ പ്രസിഡൻ്റും നാഷണൽ ഡയറക്ടറുമായ കെ.പി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നാഷണൽ കോ-ഓർഡിനേറ്റർ എസ്.ഡി.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി കെ. ശിവപ്രസാദ്, പ്രോഗ്രാം ഡയറക്ടർ പി. അംബുജാക്ഷൻ, ഗീതാഗോപകുമാർ, ദേവീക അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ തലത്തിൽ നടത്തിയ ചിത്രരചന മത്സരത്തിൽ വാട്ടർ കളർ പെയിൻ്റിംഗിൽ എ ഗ്രേഡ് നേടിയ വി.എസ്.അനന്യയെ ആദരിച്ചു. തുടർന്ന് നറുക്കെടുപ്പിൽ വിജയികളായ അംഗങ്ങൾക്ക് ഉപഹാരം നൽകി. ആഘോഷ രാവിന് മാറ്റേകി ഗാനാലാപനം,നൃത്തം തുടങ്ങിയ കലാപരിപാടികളുമായി യുവജനങ്ങളും മുതിർന്നവരും വേദിയിൽ നിറഞ്ഞപ്പോൾ ഓണാഘോഷം അവിസ്മരണീയമായ അനുഭവമായിമാറി






