കൊച്ചി: വടക്കൻ പറവൂരിലെ ചായപ്പീടിക' ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെന്ന് പരാതി.
സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹോട്ടലില്‍ പരിശോധന നടത്തി പൂട്ടാൻ നഗരസഭ ഉത്തരവിട്ടു.
ഓണ്‍ലൈൻ വഴി ഭക്ഷണം വാങ്ങിയ ആള്‍ക്കാണ് മുട്ടക്കറിയില്‍ നിന്ന് ഒച്ചിനെ കിട്ടിയത്. ഈ ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഹോട്ടലുടമ രംഗത്തെത്തി. വൃത്തിയോടെയാണ് ഭക്ഷണം നല്‍കുന്നത് എന്ന് ഹോട്ടലുടമ പറഞ്ഞു. സ്ഥാപനത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ തൊഴിലാളിയാവാം വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നും ഉടമ പറയുന്നു.






