കൊച്ചി: എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജില്‍ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു.
എറണാകുളം മഹാരാജാസ് കോളേജില്‍ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി. എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെൻ്റ് ആല്‍ബർട്ട്സ്, കൊച്ചി എംഇഎസ് തുടങ്ങി മുപ്പതിന് മുകളില്‍ കോളേജുകളില്‍ എസ്എഫ്ഐ ആണ് വിജയിച്ചത്.
കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളില്‍ ഏഴ് വർഷത്തിനുശേഷം കെഎസ്യു വിജയിച്ചു.
തേവര സീക്രട്ട് ഹാർട്ട്, ആലുവ അല്‍ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളേജ് എന്നിവിടങ്ങളില്‍ കെഎസ്യു മുഴുവൻ സീറ്റുകളും നിലനിർത്തി. 12 ന് മുകളില്‍ കോളേജുകളാണ് കെഎസ്യു വിജയിച്ചത്.






