കോട്ടയം : മുടിയൂർക്കര കണ്ണാമ്പടത്തിൽ കെജെ വർഗ്ഗീസ് (വക്കച്ചൻ 87) നിര്യാതനായി. സംസ്കാരം നാളെ(07/09/26) വൈകിട്ട് മൂന്ന് മണിക്ക് നടക്കും. ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച ശേഷം മുടിയൂർക്കര തിരുക്കുടുംബ ദേവാലയത്തിലാണ് സംസ്കാരം നടക്കുക.
ഭാര്യ : പെണ്ണമ്മ (അമലഗിരി പുതിയാപറമ്പിൽ കുടുംബാംഗമാണ്)
മക്കൾ : സണ്ണി, തമ്പി (പുളിമൂട്ടിൽ സിൽക്ക് ഹൗസ് സെയിൽസ് എക്സിക്യൂട്ടീവ്), ബെന്നി, ബിജു( കോൺഗ്രസ് കോട്ടയം ബ്ലോക്ക് ജനറൽ സെക്രട്ടറി)
മരുമക്കൾ : ജിജി, ജയ്നി, ജയ്മോള്‍, ബിൻസി






