ഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഒമ്പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. നാട്ടില്‍ നിന്ന് ജോലി തേടി ഡല്‍ഹിയിലെത്തിയ പ്രതിയെ പെണ്‍കുട്ടിയുടെ കുടുംബം സഹായിക്കുകയും വീടിനോട് ചേര്‍ന്നുള്ള മുറി വാടകയ്ക്ക് എടുത്ത് നല്‍കുകയും ചെയ്തിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി രഹസ്യമായി അയാളുടെ മുറിയിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിടെ കുട്ടിയുടെ ഇളയ സഹോദരി മുറിയില്‍ പ്രവേശിക്കുകയും പിന്നീട് വിവരം അമ്മയെ അറിയിക്കുയും ചെയ്തു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈദ്യപരിശോധനയ്ക്കും കൗണ്‍സിലിംഗിനും വിധേയയാക്കിയ പെണ്‍കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴികള്‍ പൊലിസ് രേഖപ്പെടുത്തിവരുന്നു.






