കുമരകം :
ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി 2023 മുതൽ ലഭിക്കാതിരുന്ന ടൂറിസം ഗ്രാൻ്റ് 2026 ആഗസ്റ്റ് 28 ന് നടന്ന 123 -ാമത് ശ്രീനാരായണ ജയന്തി കുമരകം ജലോത്സവത്തിന് തുക വർദ്ധിപ്പിച്ച് 3 ലക്ഷം രൂപാ അനുവദിച്ചതിന് കേരളസർക്കാരിനെയും മന്ത്രി പി. സി. വിഷ്ണുനാഥിനെയും പരിശ്രമിച്ച് നേടി തന്ന നാട്ടകം സുരേഷ് എം.എൽ എയെയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.ക്ലബ്ബ് ആക്ടിംഗ് പ്രസിഡൻ്റ് സാൽവിൻ കൊടിയന്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എസ് ഡി പ്രേംജി,ട്രഷറർ എസ് വി സുരേഷ്കുമാർ,വൈസ് പ്രസിഡൻ്റുമാരായ പി കെ സുധീർ, പി എൻ സാബു ശാന്തി, ആഫീസ് സെക്രട്ടറി വി.എൻ കലാധരൻ എന്നിവർ സംസാരിച്ചു






