കൊച്ചി: കേരളത്തിലെ തയ്യൽ കടകളിൽ ദിവസേന ഉപേക്ഷിക്കപ്പെടുന്നത് ടൺ കണക്കിന് തുണികഷണങ്ങളാണ്. തയ്യൽ കഴിഞ്ഞ് ബാക്കി വരുന്ന ഈ വെട്ടുകഷണങ്ങൾക്ക് പൊതുവെ മൂല്യമില്ലെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഈ ധാരണയെ മാറ്റിമറിച്ചുകൊണ്ട് ഒരു സംരംഭം കേരളത്തിൽ ശ്രദ്ധ നേടുകയാണ് - 'കാക്ക'. കാക്കയോ,അതെന്ത് പേര് .
അതെ 'കാക്ക ബൈ എലിസ'.ഒരു ക്ലോത്തിങ് ബ്രാൻഡിന് എന്തുകൊണ്ടാണ് 'കാക്ക' എന്ന പേര് നൽകിയതെന്ന് പലരും എലിസയോട് ചോദിക്കാറുണ്ട്. ആ ഒരൊറ്റ ചോദ്യത്തിലാണ് എലിസയുടെ സംരംഭത്തിന്റെ യഥാർത്ഥ ഐഡന്റിറ്റി ഇരിക്കുന്നത്. ബ്രാൻഡിന് 'കാക്ക' എന്ന് പേരിട്ടതിന് പിന്നിൽ വ്യക്തമായ സന്ദേശമുണ്ട്. ലഭിക്കുന്ന ഏത് വസ്തുവും ഉപയോഗപ്പെടുത്തുന്ന, ഒന്നും പാഴാക്കാത്ത പക്ഷിയാണ് കാക്ക. ഉപേക്ഷിക്കപ്പെട്ട വസ്തുക്കളിൽ നിന്ന് പോലും മൂല്യം കണ്ടെത്തുക എന്നതാണ് ഈ ബ്രാൻഡിന്റെ തത്വശാസ്ത്രം.
'കാക്ക ബൈ എലിസ' (KAKA BY Eliza) ഗ്രാഫിക് ഡിസൈനിങ് പഠിച്ചെങ്കിലും, സന്തോഷമില്ലാത്ത ജോലി നഷ്ടപ്പെട്ട ഘട്ടത്തിലാണ് എലിസ തയ്യലിലേക്ക് തിരിഞ്ഞത്. വീടിന്റെ ചുറ്റുപാടിൽ ഒതുങ്ങുന്ന ഒരു തയ്യൽകടയായി മാറാതെ, കേരളത്തിലുള്ള എല്ലാവരും അറിയുന്ന ഒരു ക്ലോത്തിങ് ബ്രാൻഡ് കെട്ടിപ്പടുക്കണമെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് അവൾ ഈ യാത്ര തുടങ്ങിയത്.
തുടക്കം അമ്മയുടെ പഴയ മെഷീനിൽ നല്ലൊരു തയ്യൽ മെഷീനോ, ഫോണോ, തുണിത്തരങ്ങൾ വാങ്ങാൻ പണമോ ഇല്ലാതിരുന്നിട്ടും, അമ്മയുടെ പഴയ മെഷീനിൽ തയ്ച്ച്, അനിയത്തിയുടെ ഫോണിൽ വീഡിയോ എടുത്ത്, എലിസ ഒരു വർഷം മുടങ്ങാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.ആ ഒരു വർഷത്തെ സ്ഥിരതയാണ് 'കാക്ക'യെ ഇന്ന് കേരളം അറിയുന്ന ബ്രാൻഡ് ആക്കിയത്.
വെട്ടുകഷണങ്ങളിൽ നിന്ന് ബ്രാൻഡിലേക്ക് തയ്യൽ കടകളിൽ നിന്നുള്ള വെട്ടുകഷണങ്ങളും, ഗൂഗിളിലെ മോഡൽ ചിത്രങ്ങളും ഉപയോഗിച്ച് തുടങ്ങിയ ആ യാത്ര, പിന്നീട് സ്വന്തം ഡിസൈനുകളിലേക്ക് മാറി.തയ്യൽ കഴിഞ്ഞ് ബാക്കി വരുന്ന, ആർക്കും വേണ്ടാത്ത വെട്ടുകഷണങ്ങൾ എലിസയ്ക്ക് അസംസ്കൃത വസ്തുവായി. ആ വെട്ടുകഷണങ്ങൾ കഴുകി വൃത്തിയാക്കി, കൃത്യമായി മുറിച്ച്, പുതിയ ഡിസൈനുകളിൽ തുന്നിച്ചേർത്ത് അവർ മൂല്യമുള്ള ഉൽപ്പന്നങ്ങളാക്കി. ഇന്ന് 'കാക്ക'യിൽ എന്തൊക്കെയാണുള്ളത്? വെട്ടുകഷണങ്ങൾ കൊണ്ടുള്ള ബാഗുകൾ, പഴ്സുകൾ, പൗച്ചുകൾ അപ്സൈക്കിൾഡ് ഫാഷൻ ഉൽപ്പന്നങ്ങൾ ഹോം ഡെക്കർ, ഗിഫ്റ്റ് ഐറ്റങ്ങൾ ഓരോ ഉൽപ്പന്നവും വ്യത്യസ്തമാണ്. ഒരു ബിസിനസ് മാത്രമല്ല, ഒരു മാറ്റം' കാക്ക' വെറുമൊരു ക്ലോത്തിങ് ബ്രാൻഡ് മാത്രമല്ല:
1. പരിസ്ഥിതിക്ക് ഗുണം: ടൺ കണക്കിന് തുണി മാലിന്യം ചവറ്റുകുട്ടയിൽ നിന്ന് രക്ഷപ്പെടുന്നു. 2. സ്ത്രീകൾക്ക് തൊഴിൽ: നിരവധി സ്ത്രീകൾക്ക് തയ്യൽ ജോലിയിലൂടെ വരുമാനം ലഭിക്കുന്നു. 3. തയ്യൽക്കാർക്ക് വരുമാനം: മുമ്പ് ഉപേക്ഷിച്ചിരുന്ന വെട്ടുകഷണങ്ങൾക്ക് ഇപ്പോൾ വില കിട്ടുന്നു.
ബിസിനസ് തുടങ്ങാൻ വലിയ മൂലധനം വേണമെന്നില്ല. വേണ്ടത് സ്ഥിരതയും, കാണുന്ന കണ്ണുമാണ്. ഒരു വർഷം മുടങ്ങാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആ സ്ഥിരതയാണ് എലിസയെ വിജയത്തിലെത്തിച്ചത്.മറ്റുള്ളവർ വേസ്റ്റ് എന്ന് പറഞ്ഞ് വലിച്ചെറിഞ്ഞിടത്ത്, എലിസ മൂല്യം കണ്ടു. അതാണ് ഒരു സംരംഭകയുടെ കണ്ണ്.അമ്മയുടെ പഴയ മെഷീനിൽ നിന്ന് തുടങ്ങി, കേരളം അറിയുന്ന ബ്രാൻഡായി മാറിയ എലിസയുടെ 'കാക്ക'യുടെ യാത്ര ഇനിയും തുടരുകയാണ്.






