ആലപ്പുഴ: ചികിത്സയില്‍ കഴിയുന്ന വ്യാപാരിയുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനമായതോടെ ആലപ്പുഴ ഇസാഫ് ബാങ്കിന് മുന്നില്‍ കോണ്‍ഗ്രസ് നടത്തിവന്ന സമരം അവസാനിപ്പിച്ചു.
ജില്ലാ കലക്ടറുടെ മധ്യസ്ഥതയില്‍ എംഎല്‍എ എ.ഡി തോമസും ബാങ്ക് ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനമുണ്ടായത്.
ചർച്ചയിലെ തീരുമാനപ്രകാരം തുമ്പോളി സ്വദേശിയായ വ്യാപാരി വർഗീസിന്റെ ലോണ്‍ കുടിശികയായ 41 ലക്ഷം രൂപ ബാങ്ക് പൂർണമായും എഴുതിത്തള്ളും. കൂടാതെ, വർഗീസിന്റെ തുടർചികിത്സാ സഹായത്തിന്റെ കാര്യത്തില്‍ ബാങ്ക് ബോർഡ് യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും അധികൃതർ ഉറപ്പുനല്‍കി. ഒത്തുതീർപ്പ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി വർഗീസിന്റെ കുടുംബം അറിയിച്ചു.
ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടർന്ന് കുഴഞ്ഞുവീണ് പക്ഷാഘാതം സംഭവിച്ച വർഗീസ് നിലവില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.






