
ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മനുഷ്യർക്ക് സഹായഹസ്തവുമായി കുടുംബം; തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും വാരിക്കൂട്ടി കരീം വയനാട്ടിലേക്ക് ഓടിയെത്തി
കോഴിക്കോട്: ഉഴുതുമറിച്ച ഉരുൾദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട വയനാട്ടിലെ നിസ്സഹായരായ മനുഷ്യരുടെ ഇടയിലേക്ക് സ്നേഹത്തിന്റെ കരങ്ങൾ നീട്ടി വകടരയിൽ നിന്നൊരു കുടുംബം.
പാലയാട് പുത്തൻനടയിൽ ടെക്സറ്റൈൽ നടത്തുന്ന കരീമാണ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളുമെടുത്ത് വയനാട്ടിലേക്ക് ഓടിയെത്തിയത്.
ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകി സഹായിക്കാമെന്ന ഭാര്യ സറീനയുടെ നിർദേശം കേട്ടാണ് കരീം തന്റെ കടയിലുള്ളതെല്ലാം വാരിയെടുത്ത് പുറപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയിലുള്ളതിന് പുറമെ തൊട്ടടുത്ത കടങ്ങളിൽ നിന്ന് കിട്ടുന്നതല്ലാം ശേഖരിച്ചാണ് കരീം മകൻ മുഹമ്മദ് കലഫിനെയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തിയത് സാധനങ്ങൾ കൈമാറിയത്. ഇനിയും അവശ്യ സാധനങ്ങൾ ശേഖരിച്ച് വയനാട്ടിലേക്ക് പോകാൻ തന്നെയാണ് കരീമിന്റെ തീരുമാനം.
Third Eye News Live
0