തൃപ്പൂണിത്തുറ: അമ്മയെയും പ്രായപൂർത്തിയാകാത്ത മകനെയും സമൂഹമാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം വട്ടിയൂർക്കാവ് കാർത്തികയില്‍ മുംതാസ് മുംതാസി (39) നെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ അമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മകനും എതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.






