പാലക്കാട് : കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ 24കാരനെ യുവാവ് കുത്തിക്കൊന്നു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവമുണ്ടായത്. കേരാംപാറ സ്വദേശിയായ ഷെഫീക്കാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഷെഫീക്കിന്റെ സുഹൃത്തിനും കുത്തേറ്റു. കേരാംപാറ സ്വദേശിയായ നെല്‍സണ്‍, ജെന്സണ് എന്നിവരാണ് ആക്രമിച്ചത്. നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കിലെത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഷെഫീക്കിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷണം ആരംഭിച്ചു.






