തൃശ്ശൂർ: പെരുമ്പിലാവില്‍ യുവതി കുളത്തില്‍ മരിച്ച നിലയില്‍. തലപ്പള്ളി പറമ്പില്‍ വീട്ടില്‍ രാജീവിന്റെ ഭാര്യ ആതിര (33)യാണ് മരിച്ചത്.
ഇന്നലെ ഏഴരയോടെയാണ് യുവതിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തെരച്ചിലില്‍ പൂയം കുളത്തില്‍ ആതിരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രാത്രി 11 മണിയോടെയാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഫോണും സ്കൂട്ടറും കുളത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലില്‍ കുളത്തില്‍ മൃതദേഹം കണ്ടെത്തി.
കുന്നംകുളം അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. എടപ്പാളിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആതിര. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.






