കണ്ണൂർ: ആറളത്തെ വിറപ്പിച്ച മോഴയാന 'കണ്ണൂർ മഖ്ന'യെ മയക്കുവെടി വെച്ചു. ആറളം ഫാം പതിമൂന്നാം ബ്ലോക്കില്‍ വെച്ചാണ് മയക്കുവെടി വെച്ചത്.
എന്നാല്‍ മൂന്ന് തവണ മയക്കുവെടിവെച്ചിട്ടും ആന മയങ്ങിയില്ല. ദൗത്യം തുടരുകയാണ്. ഫോറസ്റ്റ് സംഘത്തിന് ആനയ്ക്ക് അടുത്തേക്ക് എത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.മോഴക്ക് സമീപമായി മറ്റൊരു കാട്ടാന കൂട്ടം കൂടിയുണ്ട്. ഡാർട്ടിങ് ടീം, ഡോക്ടർമാരുടെ സംഘവും ആനയെ നിരീക്ഷിക്കുകയാണ്.
ഒരു കിലോമീറ്റർ അധികം വഴിതെളിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം നടത്തുന്നത്. മുത്തങ്ങയില്‍ നിന്നുള്‍പ്പടെയുള്ള കുങ്കി ആനകളെയും ദൗത്യ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രാത്രി വൈകിയാലും ദൗത്യംതുടരാനാണ് സംഘത്തിന്റെ തീരുമാനം.






