ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ഒരു ജീവന് കൂടി പൊലിഞ്ഞു. ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം.
ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെട്ടില്‍ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയില്‍ കാട്ടാനയുടെ മുമ്പില്‍പ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് മരിച്ചത്.






