കോഴിക്കോട്: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ തേടി കര്‍ഷകരും വിദഗ്ധരും ജനപ്രതിനിധികളും പങ്കെടുക്കുന്ന സംസ്ഥാനതല കോണ്‍ക്ലേവ് ഇന്ന് തിരുവമ്പാടിയില്‍ നടക്കും.
രാവിലെ 10 മണി മുതല്‍ 5 വരെയാണ് വനം - കൃഷി വകുപ്പുകളുടെ നേതൃത്വത്തില്‍ പരിപാടി നടക്കുക. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ടി സിദ്ദിഖ്, എം പിമാരായ പ്രിയങ്ക ഗാന്ധി, ഷാഫി പറമ്പില്‍, എം കെ രാഘവൻ തുടങ്ങിയ ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ധരും കർഷകരും കോണ്‍ക്ലേവില്‍ പങ്കെടുക്കും.
വന്യജീവി ആക്രമണം തടയുന്നതിനും സംഘര്‍ഷ സാധ്യത കുറയ്ക്കുന്നതിനുമുള്ള വിവിധ ശാസ്ത്രീയ - സാങ്കേതിക പരിഹാരങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും. മികച്ച ആശയങ്ങള്‍ പൈലറ്റ് പദ്ധതി അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കും. എ ഐ സാങ്കേതികവിദ്യ, പുതിയ ഫെൻസിംഗ് രീതികള്‍, വിള ഇൻഷുറൻസില്‍ വരുത്തേണ്ട കാലോചിതമായ പരിഷ്കാരങ്ങള്‍ തുടങ്ങിയവയും ചർച്ചയാകും.






