കോട്ടയം: അശ്രദ്ധയും, ഏകോപനം ഇല്ലായ്മയും കാരണമാണ് കോട്ടയം ജില്ലയില്‍ കാലവർഷ കെടുതികള്‍ രൂക്ഷമാകാൻ കാരണമെന്നും മുൻമന്ത്രി വി.എൻ വാസവൻ.റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയും, ഒപ്പം മറ്റ് അധികൃതരും കൃത്യമായ മുൻകരുതലകള്‍ പാലിച്ചില്ല.ഉരുള്‍ പൊട്ടലുണ്ടായ ഈരാറ്റുപേട്ടയില്‍ വിവിധ പഞ്ചായകളില് ആളുകളെ മാറ്റി പാർപ്പിക്കുന്നതില്‍ അടക്കം വീഴ്ചയുണ്ടായി.സന്നദ്ധ സേവന പ്രവർത്തകരുടെ ഇടപെടലാണ് ഈരാറ്റുപേട്ടയിലെ മരണസംഖ്യ കുറയുവാൻ കാരണമായതെന്നും വി.എൻ വാസവൻ പറഞ്ഞു.
ഈരാറ്റുപേട്ട ടൗണില്‍ മാത്രം വെള്ളപ്പൊക്കത്തില്‍ മാത്രം 50 കോടി രൂപയുടെ നഷ്ടമുണ്ടായതും മുൻകരുതലുകള്‍ സ്വീകരിക്കുന്നതിലെ വീഴ്ച കാരണമാണെന്നും അദ്ദേഹം കോട്ടയത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.ദുരന്തത്തിന് ശേഷവും ഒരു സൗകര്യങ്ങളും ഒരു സ്ഥലത്തും ഒരുക്കിയില്ല.
പല ക്യാമ്പുകളിലും ഭക്ഷണം ഒരുക്കാനുള്ള വസ്തുക്കള്‍ എത്തിയില്ല. മറ്റ് ക്യാമ്പുകളില്‍ ചെന്ന് ഭക്ഷണം കഴിക്കാൻ പറയുന്നതും വീഴ്ചയാണ്.ഫയർഫോഴ്സ് രക്ഷപെടുത്തി കൊണ്ടുവന്ന പലർക്കും ചികിത്സാ സഹായം പോലും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രളയമുണ്ടായ ഈരാറ്റുപേട്ടക്കായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം.
കച്ചവടക്കാർക്ക് പലിശ രഹിത വായ്പ, പുനരധിവാസം തുടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഖ്യമന്ത്രി കോട്ടയം ജില്ലാ സന്ദർശിക്കാൻ തയ്യാറാകാത്തതിനെയും അദ്ദേഹം വിമർശിച്ചു. പത്തനംതിട്ടയിലെ റാന്നിയില്‍ വരെ എത്തിയെങ്കിലും തൊട്ടടുത്തുള്ള ഉരുള്‍പൊട്ടലുണ്ടായ ഈരാറ്റുപേട്ടയില്‍ മുഖ്യമന്ത്രി എത്തിയില്ല.
പ്രളയം നടന്നതിൻ്റെ പിറ്റേന്ന് പൂഞ്ഞാർ എംഎല്‍എ അമേരിക്കയിലേക്ക് വിദേശ യാത്രക്കായി പോയത് അനുചിതമായി പോയെന്നും വാസവൻ ചൂണ്ടിക്കാട്ടി.ഉരുള്‍പെട്ടലില്‍ മരിച്ചവരുടെ കുടുംബത്തിന് കൂടുതല്‍ സഹായമൊരുക്കണമെന്നും സിപിഎം കോട്ടയം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു






