തിരുവനന്തപുരം: മുൻ നിയമസഭാ സ്പീക്കർ വി. എം. സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമ്മിക്കുകയും ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു.
മുഹമ്മദ് ഖലീല്‍ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത (ബിഎൻ എസ്) 2023-ലെ 192, 336(3), ഇൻഫർമേഷൻ ടെക്നോളജി ആക്ട്- 2000 ലെ 66(c), കേരള പൊലീസ് ആക്ട് 2011 ലെ 120(o) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.






