തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര സീപോർട്ട് ലിമിറ്റഡില്‍ ജോലി ഒഴിവ്. താത്കാലിക ഒഴിവാണ്. ഡിസംബർ 9 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
യോഗ്യത, തസ്തിക, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
അസിസ്റ്റൻ്റ് മാനേജർ
ഒരു ഒഴിവ്. സിവില്‍ എഞ്ചിനീയറിംഗിലോ തത്തുല്യ വിഷയത്തിലോ ബിഇ / ബിടെക്.കൂടാതെ സിവില്‍ എഞ്ചിനിയറിംഗില്‍ എംടെക്/ഇൻഡസ്ട്രിയല്‍ എഞ്ചിനീയറിംഗില്‍ എം ടെക്/ഓപ്പറേഷൻസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, അല്ലെങ്കില്‍ പോർട്ട് ആൻ്റ് ഷിപ്പിംഗ് മാനേജ്മെന്റ് എന്നിവയിലുള്ള (ഫുള്‍ ടൈം) എംബിഎ / പിജിഡിഎം ബിരുദം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. 35 വയസാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. 42500 രൂപയാണ് ശമ്പളം.
ഫിനാൻസ് ഓഫസർ
ഒരു ഒഴിവ്. ബികോെ ഒപ്പം സിഎ ഇൻ്ററും കഴിഞ്ഞിരിക്കണം. കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. 45 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപയാണ് ശമ്പളമായി ലഭിക്കുക.
ജൂനിയർ പ്രൊജക്ട് ഓഫീസർ
ഒരു ഒഴിവ്. സിവില്‍ എഞ്ചിനിയറിംഗില്‍ ബിടെക് ആണ് യോഗ്യത. കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായരിധി 45 വയസ്. ശമ്പളം 35000 രൂപ. സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോയ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
അക്കൌണ്ട്സ് ക്ലർക്ക്
ഒരു ഒഴിവാണ് ഉള്ളത്. ബി.കോം ആണ് യോഗ്യത. ടാലിയില്‍ നല്ല അറിവുണ്ടായിരിക്കണം. കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 36 വയസാണ്. 22,240 രൂപയാണ് ശമ്പളമായി ലഭിക്കുക.
ഫീല്‍ഡ് എഞ്ചിനിയർ-1 ഒഴിവ്
ബിഇ അല്ലെങ്കില്‍ ബിടെക്കില്‍ സിവില്‍ എഞ്ചിനിയറിംഗ്. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. 30 വയസാണ് അപേക്ഷിക്കാനുള്ള യോഗ്യത. 27500 രപയാണ് ശമ്പളം. സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ഇവർക്ക് കുറഞ്ഞത് 3 വഡഷത്തെ പ്രവൃത്തിപരിചയം വേണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്കായിരിക്കും നിയമനം ലഭിക്കുക. സിഎംഡിയുടെ വൈബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേ്ക്ഷിക്കേണ്ടത്. എസ് സി / എസ് ടി ഉദ്യോഗാർത്ഥികള്‍ക്ക് 5 വർഷത്തേയും ഒ ബി സി ഉദ്യോഗാർത്ഥികള്‍ക്ക് 3 വർഷത്തേയും വയസ് ഇളവ് ലഭിക്കും. അഭിമുഖ സമയത്ത് എല്ലാ രേഖകളും സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/VISL-Notification-4.pdf






