തിരുവനന്തപുരം: വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ജോലി അവസരം.
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്), കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്, ഫീൽഡ് എൻജിനീയർ എന്നീ തസ്തികകളിലായി ആകെ അഞ്ച് ഒഴിവുകളാണുള്ളത്.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.
തുടക്കത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
തസ്തികകളും ഒഴിവുകളും
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) – 1 ഒഴിവ്
കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് – 1 ഒഴിവ്
ഫീൽഡ് എൻജിനീയർ – 3 ഒഴിവ്
യോഗ്യത
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്): സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബിടെക്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഓപ്പറേഷൻസ് മാനേജ്മെന്റ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്,
പോർട്ട് & ഷിപ്പിംഗ് മാനേജ്മെന്റ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ഫുൾടൈം എം.ബി.എ/പി.ജി.ഡി.എം വേണം. വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ്: കമ്മ്യൂണിക്കേഷൻസ്/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ സഹിതമുള്ള ബിരുദം വേണം. കമ്പ്യൂട്ടർ പരിജ്ഞാനം, മികച്ച എഴുത്ത്, എഡിറ്റിങ് കഴിവ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള അറിവ് എന്നിവ ആവശ്യമാണ്. പബ്ലിക് റിലേഷൻസ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഫീൽഡ് എൻജിനീയർ: സിവിൽ, മറൈൻ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾടൈം ബിരുദം വേണം.
കൂടാതെ ട്രാൻസ്പോർട്ടേഷൻ എൻജിനീയറിംഗിൽ എം.ടെക് അല്ലെങ്കിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പോർട്ട് ആൻഡ് ഷിപ്പിംഗ് മാനേജ്മെന്റ്, ഓപ്പറേഷൻസ് മാനേജ്മെന്റ് എന്നിവയിലേതിലെങ്കിലും ഫുൾടൈം എം.ബി.എ (MBA) / പി.ജി.ഡി.എം (PGDM) ആവശ്യമാണ്.
വൻകിട ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിൽ (അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ) ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യമാണ്.
പ്രായപരിധി
അസിസ്റ്റന്റ് മാനേജർ, കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് തസ്തികകൾക്ക് 35 വയസും ഫീൽഡ് എൻജിനീയർ തസ്തികയ്ക്ക് 30 വയസുമാണ് ഉയർന്ന പ്രായപരിധി. പ്രായവും പ്രവൃത്തിപരിചയവും കണക്കാക്കുന്നത് 2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ്.
ശമ്പളം
അസിസ്റ്റന്റ് മാനേജർ (പ്രോജക്ട്സ്) – ₹39,690 പ്രതിമാസം
കമ്മ്യൂണിക്കേഷൻ എക്സിക്യൂട്ടീവ് – ₹34,180 പ്രതിമാസം
ഫീൽഡ് എൻജിനീയർ – ₹27,500 പ്രതിമാസം
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ CMD കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയ്ക്കൊപ്പം ആവശ്യമായ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ രേഖകളും അപ്ലോഡ് ചെയ്യണം.
വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/






