പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി പമ്പയില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യം ഉണ്ടായിരിക്കില്ലെന്ന് ശബരിമല എഡിഎം ദിലീപ് കെ. കൈനിക്കര. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തീർത്ഥാടകർക്കായി ഈ പ്രധാന നിർദേശം പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദർശനത്തിനായി പമ്പയില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല എന്ന് എല്ലാ തീർത്ഥാടകരും പ്രത്യേകം ശ്രദ്ധിക്കുക. കഴിയുന്നതും Virtual Queue ബുക്ക് ചെയ്ത് മാത്രം ദർശത്തിനായി എത്തുക. ഏതെങ്കിലും സാഹചര്യത്തില്‍ Virtual Queue ബുക്ക് ചെയ്യാതെ വരുന്നവർ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ വന്നു സ്പോട്ട് ബുക്കിംഗ് പൂർത്തിയാക്കിയ ശേഷം തിരിച്ച് നിലയ്ക്കലില്‍ പോവേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക.






