ചെന്നൈ: ടിവികെ എംഎല്‍എമാർക്ക് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ മുന്നറിയിപ്പ്.
പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും വീഴരുതെന്നും തെറ്റായ വഴിയില്‍ പോകാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുതെന്നുമാണ് എംഎല്‍എമാർക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ടിവികെ എംഎല്‍എമാർക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ മഹാബലിപുരത്തെ റിസോർട്ടില്‍ ചേർന്ന അടിയന്തര യോഗത്തിലാണ് മുന്നറിയിപ്പ്.
കള്ളക്കുറിച്ചി എംഎല്‍എ അരുള്‍ വിഗ്നേഷിനെതിരായ അശ്ലീല സന്ദേശ ആരോപണം, ഡെപ്യൂട്ടി സ്പീക്കറും തുറയൂർ എംഎല്‍എയുമായ രവിശങ്കർ പരാതിക്കാരനെ മർദിച്ച സംഭവം എന്നിവയെല്ലാം പാർട്ടിക്ക് വലിയ തിരിച്ചടിയായിരുന്നു.
ദീപാവലി സമയത്തുണ്ടായ കൊലപാതകങ്ങളും ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് എം.കെ സ്റ്റാലിൻ അടക്കമുള്ളവർ വിജയ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
നിലവിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത തവണ സ്ഥാനാർത്ഥികളെ തീരുമാനിക്കുകയെന്ന് എംഎല്‍എമാരെ അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതെ, ഉത്തരവാദിത്തത്തോടെ ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിക്കണമെന്ന കർശന താക്കീതാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.






