കോട്ടയം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി 'പദ്മഭൂഷൺ' വെള്ളാപ്പള്ളി നടേശന് നവതി ആശംസകളുമായി റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി. കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് എൻ. ഹരി നവതി മംഗളങ്ങൾ നേർന്നത്.

നവതിയിലേക്ക് പ്രവേശിക്കുന്ന താൻ അങ്ങേയറ്റം സംതൃപ്തനും സന്തോഷവാനുമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കാൽനൂറ്റാണ്ടായി എസ്എൻഡിപി യോഗത്തെ നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ പൊതുജീവിതത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ് നവതി.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച എൻ. ഹരി നവതി ആശംസകൾ നേർന്നു. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്, ജനറൽ സെക്രട്ടറി സജീവ് ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.






