തിരുവനന്തപുരം : വാഹനങ്ങളില്‍ മാറ്റം വരുത്താൻ മോട്ടോർ വാഹന വകുപ്പ് കർശന നിബന്ധനകളോടെ അനുമതി നല്കി. ഗതാഗത കമ്മിഷണർ ജി. സ്പർജൻ കുമാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
എൻജിനും ഷാസിയും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. മാറ്റങ്ങള്‍ വരുത്തുന്നത് ഗതാഗത വകുപ്പിന്റെ അനുമതിയോടെ മാത്രമേ പാടുള്ളൂ.
1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് വാഹനങ്ങളില്‍ മാറ്റം വരുത്താൻ അനുമതി വാങ്ങേണ്ടത്. വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആർ.സിയില്‍ രേഖപ്പെടുത്തുകയും ചെയ്യണം.
അതേസമയം നിറം മാറ്റുന്നത് രജിസ്റ്ററിംഗ് അതോറിട്ടിയുടെ അനുമതിയോടെ ആർ.സിയില്‍ രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ പാടുള്ളൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മോട്ടോർ വാഹനചട്ടം 121 പ്രകാരമോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിട്ടിയുടെ തീരുമാനങ്ങള്‍ പ്രകാരമോ നിരോധിക്കപ്പെട്ട നിറങ്ങള്‍ ഉപയോഗിക്കാൻ പാടില്ല.






