കൊച്ചി: എക്സാലോജിക്-സിഎംആർഎല്‍ മാസപ്പടി കേസില്‍ വീണക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൂടുതല്‍ തെളിവുകള്‍.
ഇൻവോയ്സ് നല്‍കുന്നതിന് മുന്നേ വീണയ്ക്ക് പണം കിട്ടിയെന്നും 45 ലക്ഷം രൂപ വീണയ്ക്ക് കിട്ടിയത് മുൻകൂറായാണെന്നും 2017 ജനുവരി മുതല്‍ ഒക്ടോവർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇഡി പറയുന്നു.
വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും പറയുന്നു. ഇൻവോയിസ് വീണ ഉണ്ടാക്കിയത് ഐഫോണിലാണെന്നും ഇഡി പറയുന്നു.






