വെച്ചൂർ:ചരിത്രപ്രസിദ്ധ മരിയൻ തീർഥാടകന കേന്ദ്രമായ വൈക്കം കുടവെച്ചൂർ സെൻ്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവി തിരുനാളിനും എട്ടുനോമ്പാചരണത്തിനും മുന്നോടിയായി നടത്തുന്ന ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു.ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന വെച്ചൂർ മുത്തിയുടെ തിരുനാൾ കുറ്റമറ്റതാക്കാൻ വൈദ്യുതി, ശുദ്ധജല വിതരണം,
ക്രമസമാധാനപാലനം, ഗതാഗത സൗകര്യമുറപ്പാക്കൽ, ഫയർഫോഴ്സിൻ്റെ സേവനം, ലഹരിവസ്തുകളുടേയും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും ചെറുക്കൽ, ഭക്ഷ്യ സുരക്ഷ തുടങ്ങിയവ ഉറപ്പാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് യോഗത്തിൽ തീരുമാനിച്ചു. യോഗത്തോടനുബന്ധിച്ച് സ്വീകരിക്കുന്ന നടപടികൾ അവലോകനം ചെയ്യാൻ തഹസിൽദാരുടെ സാന്നിദ്ധ്യത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേരുമെന്ന് കെ.ബിനിമോൻ എം എൽ എ പറഞ്ഞു.പള്ളിഹാളിൽ
കെ. ബിനിമോൻ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാല ആർടിഒ ഷാഹിനരാമകൃഷ്ണൻ , വൈക്കം ഡിവൈഎസ് പി കെ.എൻ. രാജേഷ്, വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുഅജി ,, തഹസിൽദാർ എസ്.ശ്രീകുമാർ, വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, സഹവികാരി ഫാ.ജിബിൻഷാജി,
കൈക്കാരൻമാരായബിജു മിത്രംപള്ളി , സേവ്യർമലയിൽ, പ്രസുദേന്തി അഗസ്റ്റിൻ വി. ജോർജ് വൈലപള്ളിക്കരിയിൽ, വക്കച്ചൻ മണ്ണത്താലി, വൈസ് ചെയർമാൻ ജിയോ ബി.ജോസ്വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു






