ഡൽഹി: മന്ത്രിസഭാ യോഗത്തില്‍ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.
മാധ്യമങ്ങളില്‍ വരുന്ന വാർത്തകള്‍ മാത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകള്‍ പച്ചക്കള്ളമാണ്. തെറ്റായ വാർത്തയാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു എന്ന് വാർത്ത. ജിഎൻഎ കരാറില്‍ നിന്ന് പിൻവാങ്ങി എന്ന് വാർത്ത, കരാർ കൊടുത്തിട്ടില്ലല്ലോ. ജിഎൻഎ കരാറില്‍ ഉയർന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപാട് തർക്കങ്ങള്‍ ഉണ്ടായി. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല. പിണറായിയുടെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭാസ ബില്‍ ആണ് ചർച്ചയായത്. പിണറായിയുടെ കാലത്ത് എത്ര ചർച്ച നടന്നു. തർക്കം നടന്നു പക്ഷേ എല്ലാത്തിലും തീരുമാനമായി. വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാല്‍ തള്ളിപ്പറയില്ല. കേള്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ അധികാരത്തില്‍ എത്തിയിട്ട് ആറു മാസമായി. ആഗ്രഹിച്ച കാര്യങ്ങള്‍ ചെയ്യാനായി. ഒരുപാട് ക്ഷേമ പദ്ധതികള്‍ നടപ്പാക്കി.
പ്രിയദർശനി, വയോജന വകുപ്പ് നേട്ടങ്ങള്‍. കിഫ്ബിയെ കുറിച്ചുള്ള പഠനം നടത്തി. മിഷൻ സമുദ്രയ്ക്കായി നിയമം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമാവധി കേന്ദ്ര പണം നേടിയെടുക്കാനാണ് നടപടികള്‍. ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതി ഡിസംബറില്‍ തുടങ്ങും. ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത എല്ലാ കാര്യങളും നടപ്പാക്കും. വലിയ സർവകാലാശാലകള്‍ കേരളത്തില്‍ എത്തിക്കാൻ നടപടികള്‍ നടക്കുകയാണ്. 588 പദ്ധതികള്‍ നൂറു ദിവസം കൊണ്ട് പ്രഖ്യാപിച്ചു. 568 പദ്ധതികള്‍ നടപ്പാക്കി.






