കോട്ടയം:മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
മാവേലിക്കരയിലെ പൊതുപരിപാടിയിൽ പങ്കെടുത്തശേഷം ഉച്ചയ്ക്ക് 12.45ന് പുതുപ്പള്ളിയിൽ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലെത്തി പൂഷ്പാർച്ചന നടത്തും.
മൂന്നിന് കോട്ടയം ദrർശന ഓഡിറ്റോറിയത്തിൽ ആർച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ പുരസ്കാര ദാന ചടങ്ങിൽ പങ്കെടുക്കുന്ന
മുഖ്യമന്ത്രി നാലിന് മണർകാട് ബൈപാസിൽ തൂത്തുട്ടി മാർ അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന് വയോജന സംരക്ഷണ വില്ലേജിന്റെ ഉദ്ഘാടനം നിർവഹിക്കും.
പിന്നീട് കടുത്തുരുത്തിയിലേക്ക് പോകുന്ന മുഖ്യമന്ത്രി കടുത്തുരുത്തി ടൗണ്‍ ബൈപാസിന്റെ ഉദ്ഘാടനം നിർവഹിച്ചശേഷം എറണാകുളത്തിനു മടങ്ങും.






