കോട്ടയം: ഫിൽക്കോസും (FILCOS – Film & Audio Visual Cultural Society) വൈ എം സി എ കോട്ടയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘വയലാർ സ്മൃതി' 2026 ഒക്ടോബർ 27ന് വൈകിട്ട് 4 മണിക്ക് കോട്ടയം വൈ.എം.സി.എ -യിൽ നടത്തും.
മലയാളത്തിന്റെ അനശ്വര കവി വയലാർ രാമവർമ്മയുടെ ഓർമ്മകൾക്കും ഗാനങ്ങൾക്കും ആദരമർപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത സിനിമാ-നാടക നടൻ ജയരാജ് വാര്യർ വയലാർ ഓർമ്മകൾ അവതരിപ്പിക്കും.
പരിപാടിയുടെ ഭാഗമായി വയലാർ ഗാനാഞ്ജലി, ഹൃദയസ്പർശിയായ ഗാനാവിഷ്കാരങ്ങൾ, സംഗീതപരിപാടികൾ എന്നിവ അരങ്ങേറും. സംഗീതപ്രേമികൾക്ക് വയലാറിന്റെ അനശ്വര ഗാനങ്ങളുടെ മാധുര്യം ആസ്വദിക്കാനുള്ള സുവർണ്ണ അവസരമാണ്.
ചടങ്ങിൽ മുൻ മന്ത്രി വി.എൻ. വാസവൻ, വയലാർ ചിത്രം അനാഛാദനം ചെയ്യും.കോട്ടയം നഗരസഭ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ,ഫിൽകോസ് പ്രസിഡന്റ് ജിജോ വി എബ്രഹാം,വൈ.എം.സി.എ പ്രസിഡന്റ് എബ്രഹാം കുര്യൻ പാലാംമ്പടം, വൈ.എം.സി.എ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ജോൺ ചെറിയാൻ എന്നിവർ പങ്കെടുക്കും.
മലയാള ചലച്ചിത്രഗാനശാഖയ്ക്ക് വയലാർ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അനുസ്മരിക്കുന്ന ഈ സംഗീതസായാഹ്നത്തിലേക്ക് ഫിൽകോസിന്റെ സംഗീതപ്രേമികളായ എല്ലാവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്
ജിജോ വി എബ്രഹാം ,സെക്രട്ടറി
പികെ ആനന്ദക്കുട്ടൻ എന്നിവർ അറിയിച്ചു.






