തിരുവനന്തപുരം:വർക്കലയിൽ പിതാവിൻ്റെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകനെ ക്രൂരമായി മർദിച്ചെന്ന് പരാതി.
ശിവഗിരി സ്വദേശി രാഹുലിനാണ് മർദനമേറ്റത്. രാഹുലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ് പിതാവിനോടൊപ്പം വീട്ടിലേക്ക് പോകുംവഴി സമീപത്തുകൂടി പോയ ബൈക്ക് യാത്രികർ ദേഹത്തേക്ക് ചെളി വെള്ളം തെറിപ്പിക്കുകയായിരുന്നു.
ഇത് രാഹുൽ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയും രണ്ടംഗ സംഘം ക്രൂരമായി മർദിച്ചെന്നുമാണ് പരാതി.
തന്നെ ചീത്തവിളിക്കുകയും ഇടിക്കുകയും ചെയ്തതായി രാഹുൽ പറഞ്ഞു.
പിന്നീട് സുഹൃത്തുക്കളുമായെത്തി കമ്പുകൊണ്ട് തൻ്റെ തലയ്ക്കടിച്ചുവെന്നും സ്കൂട്ടർ കാലിൽ കയറ്റിയെന്നും രാഹുൽ പറഞ്ഞു.






