കോട്ടയം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്കായി ഒക്ടോബർ 2, 3 തീയതികളില്‍ പാലാ സെന്റ് തോമസ് കോളേജില്‍ മത്സരങ്ങള്‍ നടത്തും.
എല്‍.പി വിദ്യാർത്ഥികള്‍ക്ക് പെൻസില്‍ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, യു.പി വിഭാഗത്തിന് പെൻസില്‍ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി, കോളേജ് വിദ്യാർത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസില്‍ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങള്‍. ഓരോ ഇനത്തിലും ഒരു സ്കൂളില്‍നിന്ന് രണ്ടുപേർക്കും ക്വിസിന് രണ്ട് പേരുടെ ടീമിനും പങ്കെടുക്കാം. ഫോണ്‍: 0481 2310412, 9562399605, 9400582530).






