ലഖ്നൗ: ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ കേരളത്തിന് തോല്‍വി.
വിദര്‍ഭ ഒന്‍പത് വിക്കറ്റിനാണ് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭ 23 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. തോല്‍വിയോടെ കേരളം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി കിരണ്‍ നവ്ഗിരെയും സജന സജീവനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
കിരണ്‍ നവ്ഗിരെ 34 റണ്‍സും സജന സജീവന് 21 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ ആശ ശോഭന 14ഉം വി. ദൃശ്യ 12ഉം റണ്‍സ് നേടി. വിദര്‍ഭയ്ക്ക് വേണ്ടി യശ്രീ സോലെ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദര്‍ഭയ്ക്ക് അര്‍ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ദിശ കസാട്ടിന്റെ ഇന്നിങ്സാണ് അനായാസ വിജയം ഒരുക്കിയത്.
50 പന്തുകളില്‍ ആറ് ഫോറും മൂന്ന് സിക്സുമടക്കം ദിശ 64 റണ്‍സ് നേടി.
ആയുഷി ഥാക്രെ 27 റണ്‍സും ക്യാപ്റ്റന്‍ മോന മേശ്രം 19 റണ്‍സും നേടി






