തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ മോശമായി.
വീണ്ടും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതിയെ മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.
മകളുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് അമ്മ യശോദ പറഞ്ഞു.
133-ാം ദിവസമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരം.
നിരാഹാരം തുടരുന്ന സമര സമിതി സെക്രട്ടറി വളർമതി നിലവിൽ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
22 ദിവസമായി വെളളം പോലും കുടിക്കാത്ത വളർമതിയുടെ ആരോഗ്യം മോശമായി.
ഇനിയും നിരാഹാരം തുടർന്നാൽ വഷളാകുമെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്റെ നിർദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചു.
മെഡിക്കൽ കോളേജിൽ നിന്നുളള ഡോക്ടർമാർ വളർമതിയെ പരിശോധിച്ചു. നിലവിൽ ഡ്രിപ്പിലൂടെ ഫ്ലൂയിഡുകൾ നൽകുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും വളർമതി തയ്യാറായില്ല.






