തലയോലപ്പറമ്പ്: വൈക്കത്ത് യൂട്യൂബറെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ തംബുരുവാ (36)ണ് മരിച്ചത്.
നാടൻ മൽസ്യ ബന്ധന രീതിയെ അവലംബിച്ചുള്ള ഫിഷറീസ് ക്യൂൻ തംബുരുവെന്ന പേരിലുള്ള ഇവരുടെ യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏതാനും മാസമായി പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ മകളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്.
ഇവരുടെ മകൻ ശ്രീഹരി ഭർത്താവ് സതീഷിനൊപ്പമാണ് താമസം.വൈക്കം പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.






