കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ ജനപ്രതിനിധികൾക്ക് മർദനമേറ്റതായി പരാതി. വടവാതൂരിലെ ജെ.കെ. ആശുപത്രി നിർമാണത്തെ തുടർന്ന് ജലം മലിനപ്പെടുന്നതായി നാട്ടുകാർ ഉയർത്തിയ പരാതിയും പ്രതിഷേധവും അന്വേഷിക്കാൻ എത്തിയപ്പോഴാണ് സംഭവം.
പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സി.സി. ബോബി, മുൻ പ്രസിഡന്റ് ബി.ടി. സോമൻകുട്ടി എന്നിവരെ ആശുപത്രി നിർമാണ കരാറുകാരൻ ആക്രമിച്ചെന്നാണ് പരാതി.
പരിക്കേറ്റ മൂന്ന് പേരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായിട്ടുണ്ട്.






