കോട്ടയം : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റവ്യൂ 31 ന്. ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ചാണ് അഭിമുഖം നടക്കുക.
എം.ബി.ബി.എസ് യോഗ്യതയും കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഉച്ചയ്ക്ക് ഒന്നിന് മുൻപ് എത്തണം.
കാഷ്വാലിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നതില്‍ പ്രവൃത്തി പരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവർക്കും മുൻഗണന. ഫോണ്‍ : 8281040553.






