വാഷിങ്ടണ്: ഒറിഗണിലെ ബെൻഡിലുള്ള എലിമെന്ററി സ്കൂളിലുണ്ടായ വെടിവയ്പില് മൂന്ന് കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു.
5, 8, 11 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. 16 വയസ്സുള്ള അക്രമിയെ സ്കൂളിനുള്ളില് മരിച്ച നിലയില് കണ്ടെത്തി.
പ്രദേശവാസിയായ ഒരാള് അക്രമിയെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തില് ഏഴ് വയസ്സുള്ള ഒരു കുട്ടിക്കും മറ്റൊരു അധ്യാപകനും പരിക്കേറ്റിട്ടുണ്ട്.
മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. ബെൻഡ് നഗരത്തിലുള്ള സില്വർ റെയില് എലിമെന്ററി സ്കൂളില് പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവെപ്പുണ്ടായത്.
പൊലീസെത്തുമ്പോഴേക്കും അക്രമി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില് എഫ്.ബി.ഐ പ്രദേശിക പൊലീസുമായി ചേർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സ്കൂളിന് സമീപമുള്ള കാറിന് നേരെ അപരിചിതനായ ഒരാള് വെടിവെച്ചതായിട്ടാണ് പൊലീസിന് ആദ്യ സന്ദേശം ലഭിക്കുന്നത്. തൊട്ടുപിന്നാലെ അക്രമി സ്കൂളില് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. സന്ദേശം ലഭിച്ച് നിമിഷങ്ങള്ക്കകം പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമി കൊല്ലപ്പെട്ടിരുന്നു.






