മസ്കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് കിരീടപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു.
മസ്കറ്റിലെ അൽ അമീറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കിരീട പോരാട്ടം.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനോട് നേരിട്ട മൂന്ന് വിക്കറ്റ് തോൽവിക്ക് പകരം വീട്ടാനും കിരീടം തിരിച്ചുപിടിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇന്ത്യയെ 151 റൺസിന് പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ തങ്ങളുടെ രണ്ടാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്.
രാവിലെ പിച്ചിലുള്ള ഈർപ്പം കാരണം ആദ്യ ഓവറുകളിൽ പേസർമാർക്ക് മികച്ച സ്വിംഗും മൂവ്മെന്റും ലഭിക്കാൻ സാധ്യതയുള്ളതിനാല്‍
ടോസ് നേടുന്നവര്‍ ബൗളിംഗ് തെരഞ്ഞെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ആരാധകരെ അമ്പരപ്പിച്ച് മികച്ച പേസ് നിരയുള്ള പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു.
ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത് വലിയ തിരിച്ചടിയായിരുന്നു.
തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ ഇന്ത്യയെ പാകിസ്ഥാൻ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഒൻപതാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ആര്യവീർ സെവാഗ്, ലക്ഷ്യ രാജേഷ്, വി കെ വിനീത് എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന ബാറ്റിംഗ് പ്രതീക്ഷകൾ.
എന്നാല്‍ ബൗളിംഗ് പ്രതീക്ഷയായ ഇഷാന് സൂദ് പരിക്കുമൂലം ഫൈനലിനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.






