പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ ബിജെപി ഭരണം വീണു.
യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് ബിജെപിക്ക് ഭരണം നഷ്ടമായത്.
ആകെയുള്ള രണ്ട് എല്‍ഡിഎഫ് അംഗങ്ങളാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തെ പിന്തുണച്ചത്.
ബിജെപി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനെതിരെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
ബിജെപിക്കും കോണ്‍ഗ്രസിനും ആറ് വീതം അംഗങ്ങളും എല്‍ഡിഎഫിന് രണ്ട് അംഗങ്ങളുമായിരുന്നു പഞ്ചായത്തില്‍ ഉണ്ടായിരുന്നത്.
പിന്നാലെ ടോസിലൂടെയായിരുന്നു ബിജെപിക്ക് ഭരണം ലഭിച്ചത്.
അവിശ്വാസ പ്രമേയത്തെ പിന്തുണച്ച രണ്ട് എല്‍ഡിഎഫ് പ്രതിനിധികളും സിപിഐഎം അംഗങ്ങളാണ്.
പഞ്ചായത്ത് ഭരമസമിതിക്ക് എതിരായ പൊതു വികാരമാണ് അവിശ്വാസ പ്രമേയത്തില്‍ പ്രതിഫലിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വജന പക്ഷവാദത്തിനെതിരായ വിധിയെഴുത്താണ് ഇതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.






