കൂരോപ്പട: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42ാ മത് രക്തസാക്ഷിത്വ ദിനത്തിൽ കൂരോപ്പട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ
അനുസ്മരണം നടത്തി.
നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ കുഞ്ഞു പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും ചടങ്ങിൽ അനുസ്മരിച്ചു.
കൂരോപ്പട ലൈബ്രറി ജംഗ്ഷനിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്റ് ടി.എസ് ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ സുരേഷ്, ആശ ബിനു, പഞ്ചായത്ത് അംഗങ്ങളായ വി.എം മാത്യു, കെ.എ ഫിലിപ്പ്, ഉമാദേവി, ശ്രീലത പ്രകാശ്, ശ്രീജാമോൾ, സാവിത്രിയമ്മ , ജേക്കബ് ചെറിയാൻ, ടി.ജി ബാലചന്ദ്രൻ നായർ, ടോമി തോമസ്, പി.മനോജ്, സന്തോഷ്കുമാർ, വി.കെ സന്തോഷ് തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.





