കോട്ടയം : നൂറു ദിവസം പൂർത്തീകരിച്ച യുഡിഎഫ് സർക്കാരിന് ആശംസ അർപ്പിച്ച് പായസ വിതരണം നടത്തി ദേശീയ പരിസ്ഥിതി കോൺഗ്രസ്. തിരുനക്കര മൈതാനത്ത് വച്ചാണ് പായസ വിതരണം നടത്തിയത്.
നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന പ്രസിഡൻ്റ് ജ്യോതിഷ് കൃഷ്ണ അദ്ധ്യക്ഷനായി.
നാട്ടകം സുരേഷ് എം.എൽ എ, അന്നമ്മ മാണി, ജി. സജീവ്, മാത്യു പാണംപറമ്പിൽ, ഷൈജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.






