വയനാട് : വയനാട് ജില്ലയിലെ അമ്പലവയൽ പൊന്മുടികോട്ട മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ് മുൻദീർ എന്നിവരാണ് മലമുകളിൽ കുടുങ്ങിയത്.
രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്. മലമുകളിലേക്ക് പോയ യുവാക്കൾക്ക് ഇരുട്ട് വീണതോടെ വഴിതെറ്റുകയും തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു.
ബത്തേരി ഫയർഫോഴ്സും അമ്പലവയൽ പൊലീസും നാട്ടുകാരും സംയുക്തമായാണ് യുവാക്കൾക്കായി തിരച്ചിൽ നടത്തിയത്. ഒടുവിൽ രണ്ടര മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷമാണ് യുവാക്കളെ കണ്ടെത്തിയത്.






