തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ ജോലി ഒഴിവ്. ആശുപത്രിയിലെ അത്യാഹിത വിഭാഗം സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള സോഷ്യല്‍ വർക്കർ ട്രെയിനികളുടെ ഒഴിവിലേക്കാണ് നിയനം.
ആകെ 7 ഒഴിവുകളാണ് ഉള്ളത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
സോഷ്യല്‍ വർക്കില്‍ ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകർ കഴിഞ്ഞ 3 വർഷത്തിനുള്ളില്‍ യോഗ്യത നേടിയവരായിരിക്കണം. ആദ്യ മൂന്നു മാസം നോണ്‍ സ്റ്റൈപെൻഡറി ട്രെയിനി ആയാണ് നിയമിക്കുക. ആദ്യ മൂന്ന് മാസത്തെ പ്രവർത്തനം വിലയിരുത്തി തൃപ്തികരമെങ്കില്‍ ആറു മാസത്തേക്ക് കൂടെ സ്റ്റൈപെൻഡറി ട്രെയിനി ആയി ട്രെയിനിങ് കാലയളവ് നീട്ടി നല്‍കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 21 ആണ്.
ഓണ്‍ലൈനായി മെഡിക്കല്‍ കോളേജ് വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. (https://tmc.kerala.gov.in/) കൂടുതല്‍ വിവരങ്ങള്‍ക്ക് https://tmc.kerala.gov.in/uploads/forms/Adobe%20Scan%2012%20Nov%202026%20(1)_20261112_220434.pdf
സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയില്‍ ഒഴിവ്
കേരള സ്റ്റേറ്റ് മെൻ്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ ജോലി ഒഴിവ്. അസിസ്റ്റന്റ്, സ്റ്റെനോ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. ആകെ 8 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
അസിസ്റ്റൻ്റ്
തിരുവനന്തപുരത്തും കോട്ടയത്തുമായി ഓരോ ഒഴിവ് വീതമാണ് ഉള്ളത്. ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 34,180 രൂപയാണ് ശമ്പളമായി ലഭിക്കുക.
സ്റ്റെനോ ടൈപ്പിസ്റ്റ്
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓരോ ഒഴിവ് വീതമാണ് ഉള്ളത്. എസ്എസ്എല്‍സിയാണ് യോഗ്യത. ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ് അറിയണം. കമ്പ്യൂട്ടർ വേഡ് പ്രോസസിങ് പരിജ്ഞാനവും വേണം. ഇംഗ്ലീഷ്, മലയാളം ലോവർ ഗ്രേഡ് ഷോർട്ട്ഹാൻഡ് യോഗ്യതയും ആവശ്യമാണ്.. 45 വയസാണ് ഉയർന്ന പ്രായപരിധി. കേന്ദ്ര/സംസ്ഥാന സർക്കാരില്‍ നിന്നുള്ള വിരമിച്ചവർക്കുള്ള ഉയർന്ന പ്രായപരിധി 62 വയസ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 24,950 രൂപയായിരിക്കും ശമ്പളം.
ഓഫീസ് അസിസ്റ്റൻ്റ്
തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോ ഒഴിവ് വീതം. ഏഴം ക്ലാസ് ആണ് യോഗ്യത. ഉയർന്ന പ്രായപരിധി 45 വയസ്. 20,280 രൂപയാണ് ശമ്പളമായി ലഭിക്കുക.
(https://www.ksmha.org/) ല്‍ നല്‍കിയിട്ടുള്ള നിശ്ചിത ഫോം പൂരിപ്പിച്ച് അപേക്ഷിക്കാ. അപേക്ഷയ്ക്കൊപ്പം സിവി, പാസ്പോട്ട് സൈസ് ഫോട്ടോ, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്ന തസ്തികയും തിരഞ്ഞെടുക്കുന്ന കേന്ദ്രവും കവറിലും അപേക്ഷയിലും വ്യക്തമായി രേഖപ്പെടുത്തണം.
മേല്‍വിലാസങ്ങള്‍
സൂപ്രണ്ട്
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോർഡ്, തിരുവനന്തപുരം
സ്റ്റേറ്റ് ന്യൂട്രീഷ്യൻ ബ്യൂറോ കെട്ടിടം, ജില്ലാ മെഡിക്കല്‍ ഓഫീസ് കാമ്പസ്, റെഡ് ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ.,
തിരുവനന്തപുരം - 695 035.
ഫോണ്‍: 0471 2570577
സൂപ്രണ്ട്
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോർഡ്, കോട്ടയം
മെഡിക്കല്‍ കോളേജ് കോട്ടയം കാമ്പസ്, ഗാന്ധിനഗർ,
കോട്ടയം - 686 008.
ഫോണ്‍: 0481 2925660
സൂപ്രണ്ട്
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോർഡ്, തൃശൂർ
ഗവണ്മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റർ കാമ്പസ്,
വൊടുകുന്നിശ്ശേരി, അരാട്ടുകര, തൃശൂർ - 680 004.
ഫോണ്‍: 0487 2992666
സൂപ്രണ്ട്
മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോർഡ്, കോഴിക്കോട്
ഗവണ്മെന്റ് മെന്റല്‍ ഹെല്‍ത്ത് സെന്റർ കാമ്പസ്,
കുതിരവട്ടം റോഡ്, കോഴിക്കോട് - 673 016.
ഫോണ്‍: 0495 2923645
കൂടുതല്‍ വിവരങ്ങള്‍ക്ക് file:///C:/Users/Greynium/Downloads/APPLICATION%20NOTIFICATION.pdf






