ചാല: ചാലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറി ഉടമ ജയറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കവർച്ച ആസൂത്രണം ചെയ്തതിൽ ജയറാമിനും പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
നേരത്തെ ജയറാമിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തിരുന്നു.
കവർച്ച നടക്കുന്നതിന് രണ്ടുദിവസം മുമ്പ് കേസിലെ പ്രതിയായ നന്ദകുമാറിനെ ജയറാം ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കവർച്ചയുടെ ആസൂത്രണത്തിൽ ജയറാമിന്റെ പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ചാല മാര്‍ക്കറ്റിലെ ജ്വല്ലറി ഉടമയില്‍ നിന്നും 250 പവന് സ്വര്‍ണ്ണം പിടിച്ചുപറിച്ചത്.
തിരുവനന്തപുരം ചാലയില്‍ സഭാവതി കോവില്‍ റോഡിലാണ് സംഭവമുണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ഉടമയില്‍ നിന്ന് സ്വര്‍ണം അടങ്ങിയ ബാഗ് പിടിച്ചുപറിച്ചത്.
മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള വൈഷ്ണവി ജ്വല്ലറിയിലാണ് മോഷണമുണ്ടായത്.
ജ്വല്ലറി ഉടമ രാത്രി കട പൂട്ടിയ ശേഷം വീട്ടിലേക്ക് പോകാനായി ഇറങ്ങവെയായിരുന്നു കവര്‍ച്ച.
അതേസമയം, ജ്വല്ലറി ഉടമ നന്ദകുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മറ്റൊരു ജ്വല്ലറി ഉടമ കസ്റ്റഡിയിലായിട്ടുണ്ട്.
മാളവിക ജ്വല്ലറി ഉടമ ജയറാമിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടുദിവസം മുമ്പ് ഇയാൾ ഭീഷണിപ്പെടുത്തിയെന്ന് നന്ദകുമാർ മൊഴി നൽകിയിരുന്നു.






