തിരുവനന്തപുരം: തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച.
ജ്വല്ലറി ഉടമയില്‍ നിന്ന് 100 പവനോളം സ്വര്‍ണം മോഷ്ടാക്കള്‍ പിടിച്ചുപറിച്ചു.
ചാല സഭാവതി കോവില്‍ റോഡിലുള്ള വൈഷ്ണവി ജ്വല്ലറിയുടെ ഉടമ കടപൂട്ടി വീട്ടിലേക്ക് പോകുംവഴിയാണ് കവര്‍ച്ച നടന്നത്.
വ്യാഴം രാത്രി പത്തോടെയാണ് സംഭവം. സ്വര്‍ണവുമായി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങവെ ബൈക്കിലെത്തിയ സംഘം സ്വര്‍ണം തട്ടിപ്പറിക്കുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഫോര്‍ട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






