തിരുവനന്തപുരം: തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങള്‍. വൻ വികസന പദ്ധതികള്‍ക്ക് രൂപം നല്കി തിരുവനന്തപുരം കോര്പ്പറേഷന്.
മാലിന്യ സംസ്കരണം, റോഡ് വികസനം, സാങ്കേതിക വിദ്യ കൈമാറ്റം, ധന സമാഹാരണം എന്നിവയില്‍ ഇരു നഗരസഭകളും കൈകോർക്കും. ഇതിനായി സർക്കാർ അനുമതി നല്കി.
ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തിന്റെ അനുമതി തേടും. പദ്ധതിയുടെ ധന സമാഹരണത്തിന് നഗരസഭ ബോണ്ട് ഇറക്കും.
പാർവതി പുത്തനാർ, കരമനയാർ, ആമഴിയഞ്ചാൻ തോട്, കിള്ളിയാർ, ആക്കുളം കായല്‍ എന്നിവ ശുചീകരിക്കാൻ വേണ്ടിയാണ് സംയുക്ത പദ്ധതി. അഹമ്മദാബാദുമായി സഹകരിച്ച് മാലിന്യ നിർമാർജ്ജന പദ്ധതിയും നടപ്പാക്കും. കേന്ദ്ര പദ്ധതികള്‍ കൊണ്ട് വരാനും സഹകരണം ഉണ്ടാകും.






