തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്.
ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം നിയന്ത്രണാതീതം ആയതോടെ കോളജും ഹോസ്റ്റലും അടച്ചിട്ടു. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തില്‍ ആണ് തീരുമാനം. ക്ലാസുകള്‍ പൂർണമായും ഓണ്‍ലൈനിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനിച്ചു. ഹോസ്റ്റല്‍ മുഴുവനായും ഫോഗ് ചെയ്ത് നിയന്ത്രിക്കും.
10 വിദ്യാർഥിനികള്‍ക്കും മൂന്ന് ജീവനക്കാർക്കും ആണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള നിരവധി പേർ ഇനിയും ഉണ്ട് എന്ന് വിദ്യാർഥിനികള്‍ പറയുന്നു. അവധിയ്ക്കായി നാട്ടില്‍ പോയ കുട്ടികള്‍ക്കും പനി ബാധിച്ചിട്ടുണ്ട്.






