മുണ്ടക്കയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് രണ്ട് ബൈക്കുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക്
പരിക്കേറ്റു. ദേശീയപാത 183-ൽ കൊടികുത്തിക്ക് സമീപം ഇന്ന് പുലർച്ചെ 5.30-ഓടെയായിരുന്നു അപകടം.
കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ വന്ന രണ്ട് ബൈക്കുകളിലേക്കാണ് ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ചാണ് നിന്നത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.






