തിരുവനന്തപുരം: അരുവിക്കരയില്‍ വയോധികനെ ആക്രമിച്ച യുവാവ് അറസ്റ്റില്‍.
അരുവിക്കര ചെറിയകൊണ്ണി ഇറയംകോട് വടക്കേക്കോണത്ത് വീട്ടില്‍ ഷിജു (36) ആണ് അറസ്റ്റിലായത്.
ഇറയംകോട് വടക്കേക്കോണം ഭാഗത്ത് വെച്ച് ശശിധരൻ നാടാരെയാണ് ഷിജു മാരകായുധമായ വാള് കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
നെടുമങ്ങാട് ഡിവൈഎസ്പി ബിനുകുമാർ ടിയുടെ നിർദേശാനുസരണം അരുവിക്കര സർക്കിള്‍ ഇൻസ്പെക്ടർ എസ് സന്തോഷ് കുമാർ, അരുവിക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
എഎസ്ഐ ജയരാജ്, സബ് ഇൻസ്പെക്ടർമാരായ സുനില്‍ കുമാർ, അനില്‍ കുമാർ, സുനില്‍ കുമാർ, ബൈജു, സിപിഒമാരായ ലിയോ ജെ രാജ്, ഷബിൻഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളിലെ പ്രതിയായ ഷിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






