ചെന്നൈ: ടിവികെ എംഎല്‍എ വി എസ് ബാബു അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 72 ദിവസമായി ചികിത്സയിലായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അട്ടിമറിച്ചാണ് വി എസ് ബാബു സഭയിലെത്തിയത്. വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും അദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്നും ഉച്ചയ്ക്ക് 2.24ഓടെ മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍, കൊളത്തൂരില്‍ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയതോടെയാണ് ബാബു വാർത്തകളില്‍ ഇടംനേടിയത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാബു വിജയിച്ചത്. അദ്ദേഹം 82,997 വോട്ടുകള്‍ നേടിയപ്പോള്‍, സ്റ്റാലിന് ലഭിച്ചത് 74,202 വോട്ടുകള്‍ മാത്രമാണ്.
വിഎസ് ബാബു നേരത്തെ ഡി.എം.കെയില്‍ ആയിരുന്നു. 2006 മുതല്‍ 2011 വരെ പുരസവാല്ക്കത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചിട്ടുണ്ട്. 2016-ല്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേർന്ന അദ്ദേഹം, പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2026 ഫെബ്രുവരിയില്‍ ടി.വി.കെയിലേക്ക് എത്തുകയായിരുന്നു.






